ഒരു തർപണം – വിജു നമ്പ്യാർ

കളയെല്ലാം നീക്കിയ മൈതാനംപോലെ സ്വച്ഛമാണിപ്പോൾ മാനം; വൈരം മറന്ന് വെള്ളിമേഘവും നീലമേഘവും ഒന്നുചേർന്നിരിക്കുന്നതു നോക്കൂ! അവരിപ്പോൾ ഇരുസൈകതങ്ങൾപോലെ സന്നദ്ധരായ് കാത്തിരിക്കുകയാണ്; എന്തിനാണെന്നോ, സീതാരാമന്മാരെയും വഹിച്ചുകൊണ്ട് പുഷ്പകവിമാനം ഈ വഴിയാണത്രേ പോകുന്നത്! അതാ പുഷ്പകവിമാനത്തിന്റെയാരവം; മേഘങ്ങൾ …